Monday, 11 August 2014

ഒരു മഴതുള്ളിയുടെ ആത്മഗതം


ഞാൻ എന്റെ മാതൃ ഗൃഹമായ മേഘങ്ങളെവിട്ടു 
പ്രിയതമാനായ ഭൂമിയെ തേടി പതിക്കുമ്പോൾ 
എനിക്ക് ഒരുപാട് പ്രതീക്ഷകൾ ഉണ്ടായിരുന്നു. 
അവിടെ എനിക്ക് ഒരുപാട് ബന്ധുക്കൾ ഉണ്ടാകും

വൃക്ഷങ്ങൾ, മനുഷ്യർ, പറവകൾ മറ്റു ജീവികൾ അങ്ങനെ ആരെല്ലാം
പക്ഷെ! സ്ത്രീധനം ഒന്നും കൊണ്ടുവരാഞ്ഞിട്ടാകും
അവർ കോണ്ക്രീറ്റിൽ തീർത്ത വാതിലുകൾ കൊട്ടി അടച്ചെന്നെ
പുറത്താക്കി .....
എനികെന്റെ പ്രിയനേ ഒന്ന് തൊടാൻപോലും കഴിഞ്ഞില്ല
എന്റെ സ്വപ്നങ്ങൾ എല്ലാം തകര്ന്നുപോയ്
ഒരു ഭ്രാന്തിയെ പോലെ എങ്ങോടന്നില്ലാതെ അലയുകയാണ് ഞാൻ ഇന്ന്
എന്നെ രക്ഷിക്കില്ലേ ?????


No comments:

Post a Comment