ബാലരല്ലോ ഞങ്ങൾ
നാളത്തെ ഇന്ത്യതൻ ശ്രേഷ്ഠർ
പെറ്റിട്ട അമ്മമാർ വിട്ടിട്ടുപോയോരാ
ഉറ്റവരില്ലാത്ത തോഴർ
അറിവായ നാൾമുതൽ
അരിവാളും ഏന്തി തെരുവായ തെരുവിൽ
അലഞ്ഞൊരാ ബാല്യം
ആദ്യാക്ഷരം കുറിക്കേണ്ട കൈകളിൽ
തഴമ്പിൻ തഴക്കമൊ കാണുന്നു കഷ്ടം!
കണ്ണുനീർ വറ്റിവരണ്ട നിൻ നേത്രങ്ങളിൽ
പുതുനാമ്പുകൾ ഒന്നുമേ ബാക്കിയില്ലയോ?
നീതിദേവതേ നിൻ മിഴികൾ തുറക്കുക
കാണുക ഈ പച്ചയാം ജീവിത സത്യങ്ങൾ
വേലചെയ്യുന്നോരീ പിന്ജിളം മനസ്സിൽ
വേദമോതുവാൻ നീ കനിയൂ ........കനിയൂ ........
നാളത്തെ ഇന്ത്യതൻ ശ്രേഷ്ഠർ
പെറ്റിട്ട അമ്മമാർ വിട്ടിട്ടുപോയോരാ
ഉറ്റവരില്ലാത്ത തോഴർ
അറിവായ നാൾമുതൽ
അരിവാളും ഏന്തി തെരുവായ തെരുവിൽ
അലഞ്ഞൊരാ ബാല്യം
ആദ്യാക്ഷരം കുറിക്കേണ്ട കൈകളിൽ
തഴമ്പിൻ തഴക്കമൊ കാണുന്നു കഷ്ടം!
കണ്ണുനീർ വറ്റിവരണ്ട നിൻ നേത്രങ്ങളിൽ
പുതുനാമ്പുകൾ ഒന്നുമേ ബാക്കിയില്ലയോ?
നീതിദേവതേ നിൻ മിഴികൾ തുറക്കുക
കാണുക ഈ പച്ചയാം ജീവിത സത്യങ്ങൾ
വേലചെയ്യുന്നോരീ പിന്ജിളം മനസ്സിൽ
വേദമോതുവാൻ നീ കനിയൂ ........കനിയൂ ........
അഖിൽ

shall we join to stop child labour
ReplyDelete